സംസ്ഥാനങ്ങൾ അതിരുകളല്ല, 8 സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (12:50 IST)
ഡൽഹി: എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി ൻൽകണം എന്നാവശ്യപ്പെട്ടുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജി സുപ്രീം കോടതി. തള്ളി. സംസ്ഥാനങ്ങൾ അതിർവരമ്പുകളായി നിശ്ചയിച്ചുകൊണ്ട് മതങ്ങളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. 
 
മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകണം എന്നായിരുന്നു ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ 2017ൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം. എന്നാൽ സംസ്ഥാനങ്ങളിലല്ല ദേശീയ അടിസ്ഥാനത്തിലാണ് മത ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുക എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
 
മതം നിലനിൽക്കുന്നത് സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അതിർത്തിക്കുള്ളിലല്ല. മതം നിലനിൽക്കുന്നത് രാജ്യത്താകമാനമാണ്, മത ന്യൂനപക്ഷങ്ങളെ നിർണയിക്കുന്നതിന് പ്രത്യേക മാനദണ്ഡം പുറപ്പെടുവിക്കാനാകില്ല. എന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ നേരത്തെ കോടതി അറ്റോർണി ജനറലിനോട് നിലപാട് ആരാഞ്ഞിരുന്നു. ഹർജിയിൽ ആവശ്യപ്പെട്ട എട്ട് സംസ്ഥാനങ്ങളിലും ഹിന്ദുക്കൾ ന്യൂനപക്ഷമാണ് എന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയെ അറിയിക്കുകയും ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

Next Article