ദേശീയ പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന മദ്യശാലകൾ മാറ്റണമെന്ന വിധിയിൽ ഇളവ് നൽകാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകൾ പൂട്ടുകയോ അല്ലെങ്കില്‍ 500 മീറ്റർ ചുറ്റളവിലേക്ക് മാറ്റിസ്ഥാപിക്കുകയോ ചെയ്യണമെന്ന വിധിയിലാണ് ഇളവ് നൽകാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കിയത്. കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ മദ്യശാലകൾക്കും പാതയോരത്ത് സ്‌ഥിതി ചെയ്യുന്ന ബാറുകൾക്കും പ്രത്യേക ഇളവ് അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി