അനധികൃത സ്വത്തു സമ്പാദനകേസില്‍ ശശികല കുറ്റക്കാരി. ഹൈക്കോടതി വിധി റദ്ദു ചെയ്ത സുപ്രീംകോടതി വിചാരണക്കോടതി വിധി നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. വിചാരണക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവെയ്ക്കുകയായിരുന്നു. 1000 പേജുള്ള വിധിന്യായമാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
കേസില്‍ ശശികലയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ അന്‍പഴകനുമാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കോടതിവിധി ശശികലയ്ക്ക് എതിരായ സാഹചര്യത്തില്‍ പനീര്‍സെല്‍വം വിഭാഗത്തിന് അത് വന്‍ വിജയമായിരിക്കുകയാണ്.