സാനിയ മിര്‍സയെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസഡറാക്കിയതിനെ എതിര്‍ത്ത് തെലങ്കാന ബിജെപി ഘടകം.
തെലങ്കാനയിലെ ബിജെപി നേതാവ് കെ ലക്ഷമണാണ് സാനിയയെ ബ്രാന്‍ഡ് അംബാസഡറാക്കിയതിനെതിരെ പ്രസ്താവന നടത്തിയിരിക്കുന്നത്.
നേരത്തെ സാനിയാ മിര്‍സയെ സംസ്‌ഥാനത്തിന്റെ ബ്രാന്‍ഡറായി നിയമിച്ച് ഒരു കോടി രൂപ ഗ്രാന്റ് നല്‍കിയപ്പോള്‍ സാനിയ തെലങ്കാനയുടെ മകളായാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര വിശേഷിപ്പിച്ചത്.
എന്നാല്‍ പാകിസ്‌ഥാന്‍ ക്രിക്കറ്റ് താരം ഷൊയബ് മാലിക്കിനെ വിവാഹം കഴിച്ചതിലൂടെ പാക്കിസ്ഥാന്റെ മരുമകളാണെന്നും. തെലങ്കാനയ്ക്കായുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാത്തതിനാല്‍ സാനിയക്ക് ബ്രാന്‍ഡ് അംബാസഡറാകാന്‍ അര്‍ഹതയില്ലെന്നും കെ ലക്ഷമണ്‍ പറഞ്ഞു. സാനിയ യഥാര്‍ത്ഥത്തില്‍ മുംബൈയിക്കാരിയാണ് ഹൈദരാബാദിലേക്ക് കുടിയേറിയതാണ് ലക്ഷമണ്‍ പറയുന്നു.
എന്നല്‍ ബിജെപി നേതാവിന്റെ പ്രസ്താവന വിചിത്രമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു