മുലായം സിംഗ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഞായര്‍, 28 ജൂണ്‍ 2015 (14:52 IST)
സമാജ്വാദി പാര്‍ട്ടിയുടെ നേതാവ് മുലായം സിംഗ് യാദവിനെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുര്‍ഗോണിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുലായത്തിന്റെ ആരോഗ്യസ്ഥിതി അപകടാവസ്ഥയല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച്ച രാവിലെ പനിയും നെഞ്ചിനും വയറിനും വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്  മുലായത്തെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സ്കാനിങ്ങുകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി.  മൂന്നു ദിവസം മുന്‍പ് പതിവു ചെക്കപ്പിനായി ആശുപത്രിയില്‍ ഇദ്ദേഹം എത്തിയിരുന്നു, തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ അസുഖം പെട്ടെന്ന് വര്‍ധിക്കുകയായിരുന്നു.  75 കാരനാണ്, മുലായം സിംഗ്.

വെബ്ദുനിയ വായിക്കുക