ബലാത്സംഗത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ വിഷയത്തില്‍ മാപ്പു പറഞ്ഞില്ല. വനിത കമ്മീഷന്റെ പരിധിയില്‍പ്പെടുന്നതല്ല ഇക്കാര്യമെന്ന് കമ്മീഷനെ നടന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
സംഭവവുമായി ബന്ധപ്പെട്ട് നടന്‍ മാപ്പപേക്ഷിക്കുകയോ മഹാരാഷ്‌ട്ര വനിത കമ്മീഷന് മുന്നില്‍ ഹാജരാകുകയോ ചെയ്തില്ല. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കമ്മീഷന് മുന്നില്‍ ഹാജരാകാത്ത സാഹചര്യത്തില്‍ ഇന്ന് ഹാജരാകാന്‍ കമ്മീഷന്‍ വീണ്ടും സമന്‍സ് അയച്ചിരുന്നു.
എന്നാൽ, സൽമാൻ ഖാൻ കമീഷന് മറുപടി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് പരിശോധിച്ച് എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും കമ്മീഷൻ വക്താവ് അറിയിച്ചു.