കാറിടിച്ച് മരണം: സല്‍മാന്‍ ഖാന്‍ മദ്യലഹരിയിലായിരുന്നെന്ന് ഫോറന്‍സിക് വിഭാഗം

Webdunia
ബുധന്‍, 3 ഡിസം‌ബര്‍ 2014 (16:50 IST)
ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ കാര്‍ ഇടിച്ച്  ഒരാള്‍ മരിച്ച കേസില്‍ സല്‍മാന്‍ ഖാന് തിരിച്ചടി. തരത്തിന്റെ രക്തത്തില്‍  മദ്യത്തിന്റെ അംശം കമണ്ടത്തിയെന്ന് ഫോറന്‍സിക് വിഭാഗം കോടതിയെ അറിയിച്ചു.
 
സല്‍മാന്റെ ശരീരത്തില്‍ മദ്യത്തിന്റെ അളവ് 62 എം ജി ആയിരുന്നെന്നാണ് ഫോറാന്‍സിക് വിദക്തര്‍ കോടതിയില്‍ അറിയിച്ചത്. ശരീരത്തില്‍  അനുവദനീയമായ മദ്യത്തിന്റെ അളവ് 32 എം ജിയാണ്.
 
2002 സെപ്തംബര്‍ 28ന് മുംബൈയിലെ ബാന്ദ്രയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സല്‍മാന്‍ ഖാന്‍ ഓടിച്ചിരുന്ന കാറിടിച്ച് ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. കോടതിയില്‍ വാദം കേള്‍ക്കാന്‍ സഹോദരിമാരോടൊപ്പം സല്‍മാന്‍ എത്തിയിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.