സല്‍മാനെ അഴിക്കുള്ളിലാക്കിയ ഹിറ്റ് ആന്‍ഡ് റണ്‍ കേസ് നാള്‍വഴികള്‍

Webdunia
ബുധന്‍, 6 മെയ് 2015 (14:32 IST)
രാജ്യമാകെ ശ്രദ്ധ നേടിയ കേസായിരുന്നു സല്‍മാന്‍ ഖാന്റെ വാഹനാപകട കേസ്. ഹിറ്റ് ആന്‍ഡ് റണ്‍ കേസ് എന്നപേരില്‍ കുപ്രസിദ്ധിയാര്‍ന്ന സംഭവം നടന്നത് 2002 സെപ്തംബര്‍ 28ന് പുലര്‍ച്ചെയായിരുന്നു. മദ്യപിച്ച് അമിത വേഗതയില്‍ കാറോടിച്ച സല്‍മാന്‍ ഖാന്‍ വാഹനം വഴിയരുകിലേക്ക് ഇടിച്ചുകയറ്റി ഒരാളുടെ മരണത്തിനിടയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം സല്‍മാന്‍ ഖാന്‍ അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ കേസിന് ഹിറ്റ് ആന്‍ഡ് റണ്‍ എന്ന് മാധ്യമങ്ങള്‍ പേരിട്ടത്.

മുബൈ ബാന്ദ്രയില്‍ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിക്ക് സമീപമാണ് അപകടം ഉണ്ടായത്. നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന ഒരാള്‍ മരിക്കുകയും നാല്‌പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂറുള്ള മെഹബൂബ് ഷെറീഫാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട സല്‍മാന്‍ ഖാന്‍ എട്ടുമണിക്കൂറിന് ശേഷം കീഴടങ്ങി. സല്‍മാന്‍ ഖാന്റെ അംഗരക്ഷകനായിരുന്ന പൊലീസ്കാരനായ രവീന്ദ്ര പാട്ടീലാണ് സംഭവം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തതും കേസ്  രജിസ്റ്റര്‍ ചെയ്തതും.

ആദ്യം സല്‍മാനെതിരെ അമിത വേഗതയില്‍ കാറ്ടോടിച്ച് അപക്ടമുണ്ടാക്കി എന്ന കുറഞ്ഞ ശിക്ഷയുള്ള ഐപിസി 304 എ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ ഒക്ടോബറോടെ കേസിന്റെ ഗൗരവം മനസിലാക്കിയ പൊലീസ് 304 വകുപ്പ് രണ്ട് കൂടി ചുമത്തി മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഈ വകുപ്പ് പ്രകാരം കേസ് തെളിഞ്ഞാല്‍ പരമാവധി പത്ത് വര്‍ഷമാണ് ശിക്ഷ ലഭിക്കുക. ഇത് മനസിലാക്കിയ സല്‍മാന്‍ 2003ല്‍ ഈവകുപ്പ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കൊടതിയെ സമീപിച്ചു.

സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചതിനെതിരെ പ്രോസിക്യൂഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതോടെ കോടതി വിഷയം വിചാരണ കോടതിക്ക് വിട്ടു. ഇത്രയും കാലം കേസില്‍ വിചാരണ മരവിക്കപ്പെട്ടു. തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം വിചാരണ ആരംഭിച്ചത് 2006ല്‍...!കുറ്റം നടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം. വിചാരണ 2011 വരെ തുടര്‍ന്നു.

ഇക്കാലത്ത് പ്രൊസിക്യൂഷന്‍ വീണ്ടും ഐപിസി 304 രണ്ട്  വകുപ്പ് കേസില്‍ ഉള്‍പ്പെടുത്തണമെന്ന് വിചാരണക്കോടതിയില്‍ ആവശ്യം ഉന്നയിച്ചു. 2011 മാര്‍ച്ചില്‍ ആവശ്യം ഉന്നയിച്ചെങ്കിലും ഇത് അംഗീകരിച്ച് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് 2013ല്‍. മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ സല്‍മാന്‍ ഖാന്‍ റിവിഷന്‍ ഹര്‍ജി നല്‍കി. എന്നാല്‍ സല്‍മാന്‍ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. ജുലൈ 24 കേസില്‍ കുറ്റപത്രം വായിച്ചു. ഇതേവര്‍ഷം ഡിസംബറില്‍ കേസില്‍ പുനര്‍ വിചാരണ വേണമെന്ന സല്‍മാന്റെ ആവശ്യം കോടതി അംഗീകരിച്ചു. 2014 മെയില്‍ കേസിലെ നിര്‍ണായക മൊഴി. അപകടത്തില്‍ പരിക്കേറ്റ നാലുപേരില്‍ മൂന്ന് പേര്‍ സല്‍മാനെ എതിരെ മൊഴി നല്‍കി.

നവംബറില്‍ വാദം കേള്‍ക്കവെ സല്‍മാന്‍ ഖാന്‍ കോടതിയില്‍ ഹാജരാകാത്തതില്‍ ജഡ്ജി ഉണ ദേശ്പാണ്ഡെ അതൃപ്തി പ്രകടിപ്പിച്ചു . രക്ത പരിശോധനയില്‍ സല്‍മാന്റെ ശരീരത്തില്‍ കൂടുതല്‍ അളവില്‍ ആല്‍ക്കഹോള്‍ ഉണ്ടെന്ന സ്ഥിരീകരണം ഡിസംബറോടെ വന്നു. 2015 ജനുവരി 22ന് രക്തപരിശോധന നടത്തിയ ഡോക്ടര്‍ സല്‍മാനെതിരെ മൊഴി നല്‍കി. ഫെബ്രുവരിയില്‍ കേസിലെ പ്രധാനസാക്ഷി സല്‍മാനറെ അംഗരക്ഷകനായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടീലിന്റെ മൊഴി പരിഗണിക്കണെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെടുന്നു. സല്‍മാന്‍ ഖാന്‍ മദ്യപിച്ചിരുന്നു എന്നായിരുന്നു വിചാരണ നടക്കവെ 2007ല്‍ മരണപ്പെട്ട പാട്ടീലിന്റെ മൊഴി

മാര്‍ച്ച് 27 ന് സല്‍മാന്‍ ആദ്യമായി കോടതിയില്‍ ഹാജരായി.താനല്ല വാഹനം ഓടിച്ചതെന്നും മദ്യപിച്ചിരുന്നില്ല എന്നുമായിരുന്നു ഖാന്റെ മൊഴി. ബാറില്‍ പോയിരുന്നെങ്കിലും ആസമയത്ത് കൃത്യമായ ആരോഗ്യപരിപാലനം നടത്തിയുരുന്നതിനാല്‍ വെള്ളം മാത്രമാണ് കുടിച്ചിരുന്നത് എന്നും സല്‍മാന്‍ കോടതിയെ ബോധിപ്പിച്ചു. മാര്‍ച്ച് മുപ്പതിന് സല്‍മാന്റെ ഡ്രൈവര്‍ കോടതിയില്‍ ഹാജരായി.

പതിമൂന്ന് വര്‍ഷത്തിനിടെ ആദ്യമായി കോടതിയിലെത്തിയ െ്രെഡവര്‍ താനായിരുന്നു വാഹനം ഓടിച്ചത് എന്ന് മൊഴി നല്‍കി.ഇത്രയും കാലം എന്തുകൊണ്ടാണ് കോടതിയില്‍ എത്താതിരുന്നത് എന്ന ചേദ്യത്തിന് അതേപ്പറ്റി ഇതുവരെ ചിന്തിച്ചിരുന്നില്ലെന്നും സല്‍മാന്റെ കുടുംബം നിര്‍ദേശിച്ചതുകൊണ്ടാണ് ഇപ്പോള്‍ വന്നത് എന്നുമായിരുന്നു ഡ്രൈവറുടെ ഉത്തരം.

ഏപ്രില്‍ ഒന്നിന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രതീപ് ഗരാത് അവസാനവട്ട വാദം നടത്തി. ഏപ്രില്‍ 10ത്തോടെ പ്രതിഭാഗം അഭിഭാഷകന്‍ ശ്രീകാന്ത് ശിവ്‌ദെയു വാദം പൂര്‍ത്തിയാക്കുന്നു. ഏപ്രില്‍ ഇരുപതോടെ കേസിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി