പ്രധാനമന്ത്രി നരേന്ദ്ര മോഡി തുടക്കമിട്ട ക്ലീന്‍ ഇന്ത്യ ചലഞ്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഏറ്റെടുത്തു നടപ്പാക്കി. മുബൈയിലെ കര്‍ജാതിലാണ് സല്‍മാന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കിട്ട ക്ലീന്‍ ഇന്ത്യ ചലഞ്ചില്‍ സല്‍മാന്‍ ഖാന്‍ അടക്കം 9 പേരെയായിരുന്നു പ്രധാനമന്ത്രി വെല്ലുവിളിച്ചത്.
പരിസരം ശുചിയാക്കുന്ന ചിത്രങ്ങള്‍ സല്‍മാന്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു. ക്ലീന്‍ ഇന്ത്യ ചലഞ്ചിലേക്ക് അമീര്‍ ഖാന്‍, രജനീകാന്ത്, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരെ ക്ഷണിച്ചു. ഫേസ്ബുക്കിലും ട്വിറ്ററിലുമുള്ള തന്റെ ആരാധകരേയും സല്‍മാന്‍ ചലഞ്ചിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ബാബ രാംദേവ്, അനില്‍ അംബാനി, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, സിനിമാ താരങ്ങളായ കമല്‍ഹാസന്‍, സല്‍മാന്‍ഖാന്‍, പ്രിയങ്ക ചോപ്ര, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ എന്നിവരെയാണ് മോഡി ചലഞ്ച് ചെയ്തത്.