പീഡനത്തിനിരയായ റഷ്യന്‍ യുവതിയെ പരിശോധിച്ച ഡോക്ടറും പീഡിപ്പിച്ചു

വ്യാഴം, 23 ഒക്‌ടോബര്‍ 2014 (14:16 IST)
ഗോവയില്‍ പീഡനത്തിരയായ റഷ്യന്‍ യുവതിയെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും പീഡിപ്പിച്ചതായി യുവതി റഷ്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

ഗോവയിലെ പ്രശസ്ത ബീച്ചായ ബാഗയില്‍ വെച്ചാണ് യുവതിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നത്. പീഡന ശേഷം വൈദ്യപരിശോധനക്കായി ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടറും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റഷ്യന്‍ യുവതിയുടെ പരാതി. പീഡനത്തിനും കവര്‍ച്ചയ്ക്കും ഇരയായി 24 മണിക്കൂറിനു ശേഷമാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും യുവതി പരാതിയില്‍ പറയുന്നു.

പീഡന ശേഷം യുവതിയുടെ 33,000 രൂപ വിലയുള്ള സ്വര്‍ണമാലയും അജ്ഞാതര്‍ തട്ടിയെടുത്തിരുന്നു. ഗോവയിലെ റഷ്യന്‍ കോണ്‍സുലേറ്റിന്റെ നിയമോപദേശകനായ വിക്രം വര്‍മയും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയതായി യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസോ ആശുപത്രി അധികൃതരോ പ്രതികരിക്കാന്‍ തയാറായിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക