പത്തുരൂപയുടെ നാണയവും പിന്‍‌വലിക്കുന്നോ ?; ജനം വെപ്രാളത്തില്‍ പരക്കം പാഞ്ഞു!

Webdunia
ചൊവ്വ, 15 നവം‌ബര്‍ 2016 (19:05 IST)
നോട്ട് അസാധുവക്കലിന് പിന്നാലെ പത്തുരൂപയുടെ നാണയവും റിസർവ് ബാങ്ക് പിൻവലിച്ചെന്ന വ്യാജ വാര്‍ത്തയും പ്രചരിക്കുന്നു. കള്ളനാണയം ഇല്ലാതാക്കാന്‍ പത്തുരൂപയുടെ നാണയവും പിന്‍വലിക്കുന്നതായി അഭ്യൂഹം പ്രചരിച്ചത് ഒഡീഷയിലാണ്.

ആരോ പ്രചരിപ്പിച്ച വാര്‍ത്ത വാര്‍ത്ത പടര്‍ന്നു പിടിച്ചതോടെ സംസ്ഥാനത്തെ കടകളും ഓട്ടോറിക്ഷാക്കാരും പത്തുരൂപ നാണയം സ്വീകരിച്ചില്ല. മിക്ക വ്യാപാര സ്ഥാപനങ്ങളെയും ഈ പ്രശ്‌നം കാര്യമായി തന്നെ ബാധിച്ചു. ഇതിനിടെ കുറെയധികമാളുകള്‍ ബാങ്കില്‍ എത്തില്‍ പത്തുരൂപയുടെ നാണയം മാറ്റിവാങ്ങി.

പിന്നാലെ കൈവശമുള്ള പത്തുരൂപ നാണയങ്ങള്‍ മാറ്റിവാങ്ങാന്‍ വ്യാപാരികളും എത്തിയതോടെ ബാങ്കിലെ തിരക്കും വര്‍ദ്ധിച്ചു. തുടര്‍ന്നാണ് വിശദീകരണമവുമായി റിസര്‍‌വ് ബാങ്ക് രംഗത്തെത്തിയത്. പ്രചരിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. പത്തുരൂപയുടെ നാണയം പിൻവലിച്ചിട്ടില്ല. നാണയം സ്വീകരിക്കാതെവന്നാൽ നടപടി എടുക്കുമെന്നും ആർബിഐ അധികൃതർ വ്യക്‌തമാക്കി.
Next Article