പാകിസ്ഥാനും ബംഗ്ലാദേശും ഹിന്ദു രാഷ്ട്രങ്ങള്‍: മോഹന്‍ ഭാഗവത്

ശനി, 13 ജൂണ്‍ 2015 (13:22 IST)
പാകിസ്ഥാനും ബംഗ്ലാദേശും ഹിന്ദു രാഷ്ട്രങ്ങളാണെന്ന്  ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത്. മധുരയില്‍ നടന്ന ആര്‍ എസ് എസ് ട്രെയിനിങ് ക്യാമ്പില്‍വച്ചാണ് മോഹന്‍ ഭാഗവത് ഇക്കാര്യം പറഞ്ഞത്.

ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണ്. ഇക്കാര്യം നമ്മള്‍ മറക്കരുത്. ഈ ഒരു വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കേണ്ടത് ആവശ്യമാണ് മോഹന്‍ ഭാഗവത് പറഞ്ഞു.ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജീവിക്കുന്ന ഓരോരുത്തരും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണ്. അത് പാകിസ്ഥാനിലേയും ബംഗ്ലാദേശിലേയും പൌരന്‍മാരായാലും . വ്യത്യസ്ത പൌരത്വത്തിന് ഉടമകളാണെങ്കിലും അവരുടെ ദേശീയത ഹിന്ദുത്വത്തില്‍ അധിഷ്ഠിതമാണെന്നും ഭാഗവത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക