ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തലവെട്ടി കൊണ്ടുവരുന്നവര്‍ക്ക് 11 ലക്ഷം രൂപ ഇനാം നൽകുമെന്നാണ് യുവമോർച്ച നേതാവ് യോഗേഷ് വാര്‍ഷ്ണി. മമതാ ഹിന്ദുക്കളോട് പൂര്‍വ്വ വൈരാഗ്യം വെച്ചാണ് പെരുമാറുന്നത്. ഹിന്ദുക്കളെ ഉന്നംവയ്ക്കുന്ന അവര്‍ പിശാചാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിംഗങ്ങളുടെ പക്ഷം പിടിക്കുന്ന നേതാവാണ് മമത. ഇഫ്താർ പാർട്ടി നടത്തുകയും അവരുടെ പക്ഷം പിടിക്കുന്നതിനുമാണ് അവര്‍ക്ക് താല്‍പ്പര്യം. ഹിന്ദുക്കളും മനുഷ്യരാണ്. ആരെങ്കിലും ചുവന്ന ഷർട്ടോ ചുവന്ന പാന്റോ ധരിച്ചാൽ പോലും പൊലീസ് മൃഗീയമായി വേട്ടയാടുമെന്നും യോഗേഷ് ആരോപിച്ചു.
ബിര്‍ഭൂം ജില്ലയിലെ സൂരിയില്‍ നടന്ന ലാത്തിച്ചാര്‍ജിന് പിന്നാലെയാണ് വാര്‍ഷ്ണി മമതയ്‌ക്കെതിരേ രംഗത്ത് വന്നത്. ഒരു രാഷ്‌ട്രീയ പാർട്ടിയുമായി ബന്ധമില്ലാത്ത വിശ്വാസികൾ നടത്തിയ റാലിയിലാണ് പൊലീസ് അതിക്രമം ഉണ്ടായതെന്നും യോഗേഷ് പറഞ്ഞു.