ഡൽയിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടിത്തം

ഞായര്‍, 15 ഏപ്രില്‍ 2018 (16:13 IST)
ഡൽഹി: കാളിന്ദി കുഞ്ചിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ തീപിടുത്തം. പുലർച്ചയോടെയാണ് തീ പിടുത്തമുണ്ടായത്. അപകടത്തിൽ ആർക്കും തന്നെ കാര്യമായ പരിക്കുപറ്റിയിട്ടില്ല. എന്നാൽ തീപിടുത്തത്തിൽ അഭയാർത്ഥികൾ താമസിച്ചിരുന്ന മുഴുവൻ ടെന്റുകളും പൂർണ്ണമായും കത്തി നഷിച്ചു. അഭയാർഥികളെ പുറത്താക്കുന്നതിനായി ക്യാമ്പിന് മൻപ്പൂർവ്വം തീയിട്ടതാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 
 
രാജ്യത്തെ റോഹിങ്ക്യൻ അഭയാർത്ഥികളെക്കുറിച്ച് വ്യക്തമായ സ്ഥിതിവിവരക്കണക്ക് തയ്യാറാക്കി സമർപ്പിക്കാൻ സുപ്രീം കോടതി സർക്കരിനോട് ആവശ്യപ്പെട്ടിരുന്നു. അഭയാർത്ഥികളുടെ കാര്യത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാനും കോടതി നിർദേശം നൽകിയിരുന്നു. അഭയാർത്ഥികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജ്ജിയിരുന്നു കോടതിയുടെ നടപടി.
 
ഈ സാഹചര്യത്തിൽ അഭയാർത്ഥി ക്യാമ്പിന് തീപിടിത്തമുണ്ടായത് സംശയം ജനിപ്പികുന്നുണ്ട്. നിലവിൽ ഡല്‍ഹി, ഹൈദരാബാദ്, കശ്മീര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലാണ് റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകൾ ഉള്ളത്. അതേ സമയം തീ പിടിത്തത്തിന്റെ കാരണം ഇതേവരെ വ്യക്തമായിട്ടില്ല. അഗ്നി ശമൻസേന സ്ഥലത്തെത്തി തീ അണച്ചിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍