റോഡുനിര്‍മാണത്തിന് പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

Webdunia
തിങ്കള്‍, 24 ഓഗസ്റ്റ് 2015 (09:59 IST)
രാജ്യത്തെ റോഡുനിര്‍മാണ-വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ രീതിയുമായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ രാജ്യത്തെ ദേശീയപാത നിര്‍മ്മിക്കാന്‍ ബിഒറ്റി വ്യവസ്ഥയാന് പിന്തുറ്റരൂന്നത്. ഇതുനു പുരമെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാന് കേന്ദ്രം ആലോചിക്കുന്നത്.

35 പദ്ധതികളിലായി 2735.060 കിലോമീറ്റര്‍ റോഡാണ് ഈ പദ്ധതി പ്രകാരം നിര്‍മിക്കാന്‍ ആലോചിക്കുന്നത്. ഇതിന് മൊത്തം 41,204.65 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണഘട്ടത്തില്‍ പദ്ധതിയുടെ 40ശതമാനം തുക അഞ്ചു തുല്യഗഡുക്കളായി നല്‍കും. ബാക്കി 60ശതമാനം 15വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുന്ന കടമായും ഓഹരിയായും നല്കുന്ന രീതിയാണ് പരിഗണനയിലുള്ളത്.

ഇതിനുപുറമെ ദേശീയപാതകള്‍ റോഡ് മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുപയോഗിച്ച് നിര്‍മിക്കുന്നതും സര്‍ക്കാറിന്റെ ആലോചനയിലാണ്. 6330 കിലോമീറ്റര്‍ ദേശീയപാതയാണ് ഇത്തരത്തില്‍ നിര്‍മിക്കുക. ഇതില്‍ 4410 കിലോമീറ്ററിന്‍റ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.