വോട്ടെണ്ണലിൽ 12 സീറ്റിൽ അട്ടിമറിയെന്ന് ആർജെഡി, മൂന്നു സീറ്റുകളീൽ റീ കൗണ്ടിങ് വേണമെന്ന് സി‌പിഐഎംഎൽ

Webdunia
ബുധന്‍, 11 നവം‌ബര്‍ 2020 (08:03 IST)
പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ് വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി മഹാസഖ്യം. 12 സീറ്റുകളിൽ അട്ടിമറി നടന്നു എന്ന ആരോപണവുമായി ആർജെഡി രംഗത്തെത്തി. റിട്ടേർണിങ് ഓഫീസർമാരെ ഭീഷണിപ്പെടുത്തി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും എന്ന് ആർജെഡി നേതാവ് മനോജ് ഥാ വ്യക്തമാക്കി.
 
മൂന്നു സീറ്റുകളിൽ റീ കൗണ്ടിങ് വേണമെന്നാവശ്യപ്പെട്ട് സിപിഐഎംഎൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. വിജയ സ്ഥാനാർത്ഥികൾക്ക് കമ്മീഷൻ സർട്ടിഫിക്കറ്റ് നൽകുന്നില്ല എന്ന ആരോപ്പണവുമായി കോൺഗ്രസ്സും എത്തി. കൊൺഗ്രസ്സും. തെരഞ്ഞെടുപ്പ് കമ്മീഷനെൻ കാണും. എന്നാൽ അട്ടിമറി ആരോപണം തള്ളി ബിജെപി രംഗത്തെത്തി. തോൽക്കുമ്പോഴുള്ള സ്ഥിരം ആരോപണമാണിത് എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതികൾ തള്ളിയാൽ മഹാസഖ്യം കോടതിയെ സമീപിച്ചേയ്ക്കും എന്നാണ് റിപ്പോർട്ടുകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article