വോട്ടിന് കോഴ: പ്രതികളുടെ വീട്ടില്‍ അഴിമതി വിരുദ്ധ സേനയുടെ പരിശോധന

Webdunia
ചൊവ്വ, 9 ജൂണ്‍ 2015 (16:00 IST)
വോട്ടിന് കോഴ വിവാദത്തിലെ പ്രതികളുടെ വീട്ടില്‍ അഴിമതി വിരുദ്ധ സേനയുടെ പരിശോധന. തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എ രേവ്‌നാഥ്‌ റെഡ്ഡിയുള്‍പ്പെടെയുള്ള മൂന്നു പ്രതികളുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്.

തിരച്ചിലില്‍ കേസിലെ പ്രതിയായ രിദ്രാ ഉദയ്‌ സിന്‍ഹയുടെ വീട്ടില്‍ നിന്നു നിരവധി സാമ്പത്തിക രേഖകള്‍  സേന പിടിച്ചെടുത്തു.  രേവ്‌നാഥ്‌ റെഡ്ഡിയുടെ വീട്ടില്‍ നിന്നും ബാങ്കു രേഖകള്‍, ഭൂമി സംബന്ധിച്ച രേഖകള്‍, എന്നിവ കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ മൂവരെയും ശാരീരിക പരിശോധനയ്ക്ക്‌ വിധേയരാക്കി.