പാരീസ്‌ മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്തും: ഐഎസ്

വ്യാഴം, 21 ജനുവരി 2016 (19:10 IST)
രാജ്യത്തെ മൂന്ന്‌ നഗരങ്ങള്‍ക്ക്‌ ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ്‌ ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തു. റിപ്പബ്ലിക്‌ ദിനാഘോഷം കണക്കിലെടുത്ത്‌ രാജ്യവ്യാപകമായി കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന്‌ നഗരങ്ങളില്‍ പാരീസ്‌ മാതൃകയില്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്‌.

പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറേയും വധിക്കുമെന്ന്‌ വ്യക്‌തമാക്കുന്ന ഐഎസിന്റേതെന്ന്‌ സംശയിക്കുന്ന ഭീഷണിക്കത്ത്‌ കഴിഞ്ഞ ദിവസമാണ് ഗോവ പൊലീസിന് ലഭിച്ചിരുന്നു.

റിപ്പബ്ലിക്‌ ദിനത്തില്‍ ഐഎസ്‌ ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട്‌ പുറത്തു വന്നതിന്‌ തൊട്ടുപിന്നാലെയായിരുന്നു ഭീഷണിക്കത്ത്‌ ലഭിച്ചത്‌.

ഇതിന്‌ പിന്നാലെയാണ്‌ ഇത്തരം ഒരു റിപ്പോര്‍ട്ട്‌ ഇന്റലിജന്‍സ്‌ ബ്യൂറോ പുറത്തുവിടുന്നത്‌.

വെബ്ദുനിയ വായിക്കുക