4ജി കവറേജ്​ വർദ്ധിപ്പിക്കാന്‍ റിലയന്‍സ് ജിയോ; 45,000 കോടി നിക്ഷേപിക്കുന്നു

Webdunia
വ്യാഴം, 3 നവം‌ബര്‍ 2016 (12:40 IST)
ഇന്ത്യയില്‍ 4ജി മൊബൈൽ ക​വറേജ്​ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 45,000 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. കേന്ദ്ര ടെലികോം മന്ത്രി മനോജ്​ സിൻഹയുമായുള്ള കൂടികാഴ്​ചയിലണ്​ ജിയോ ഇക്കാര്യമറിയിച്ച​തെന്നാണ് പുറത്തുവരുന്ന​ വിവരം. ഇതി​ന്റെ ഭാഗമായി രാജ്യത്തൊട്ടാകെ മൊബൈൽ ടവറുകൾ സ്​ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.

നാലു വർഷത്തിനകം ഒരു ലക്ഷം​ കോടി രൂപയാണ്​ ജിയോ രാജ്യത്ത് നടത്താൻ ഉദ്ദേശിക്കുന്ന നിക്ഷേപം.  എന്നാൽ ഇക്കാര്യത്തില്‍ റിലയൻസ്​ ജിയോ പ്രതികരിച്ചിട്ടില്ല. 1.6 ലക്ഷം കോടി രൂപ ഇപ്പോൾ തന്നെ 2.82 ലക്ഷം ബേസ്​ സ്​റ്റേഷനുകളിൽ ടവറുകള്‍ സ്​ഥാപിക്കുന്നതിനായി നിക്ഷേപിച്ചു കഴിഞ്ഞുയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Next Article