നോട്ട് നിരോധനത്തെ തുടര്‍ന്ന് പണലഭ്യത ഉറപ്പാക്കാന്‍ 2000 രൂപ നോട്ട് അവതരിപ്പിച്ചു, ലക്ഷ്യം കണ്ടതിനാല്‍ പിന്‍വലിക്കുന്നു: ആര്‍ബിഐ ഗവര്‍ണര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 മെയ് 2023 (15:20 IST)
നോട്ട് നിരോധനത്തെ തുടര്‍ന്ന് പണലഭ്യത ഉറപ്പാക്കാനാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചതെന്നും ലക്ഷ്യം കണ്ടതിനാല്‍ പിന്‍വലിച്ചെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു. അതേസമയം രണ്ടായിരം രൂപ നോട്ടുകള്‍ വിനിമയത്തില്‍നിന്ന് പിന്‍വലിച്ചെങ്കിലും നിയമ പ്രാബല്യം തുടരുമെന്നും ഇത് നോട്ട് നിരോധനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
2,000 രൂപയുടെ നോട്ടുകള്‍ തിരികെ നല്‍കാന്‍ സെപ്റ്റംബര്‍ 30 ആണ് അവസാന ദിവസമായി നിശ്ചയിച്ചിട്ടുള്ളത്. തീയതി പിന്നിട്ടാലും എപ്പോള്‍ വേണമെങ്കിലും നോട്ട് കൈമാറ്റം അനുവദിക്കുമെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ നല്‍കുന്ന സൂചന.

അനുബന്ധ വാര്‍ത്തകള്‍

Next Article