ജന്‍ധന്‍ അക്കൌണ്ടുകളില്‍ നിയന്ത്രണം; പ്രതിമാസം പിന്‍വലിക്കാവുന്ന പരിധി 10, 000 രൂപ

Webdunia
ബുധന്‍, 30 നവം‌ബര്‍ 2016 (10:05 IST)
പ്രധാനമന്ത്രിയുടെ ജന്‍ധന്‍യോജന പദ്ധതിപ്രകാരം തുടങ്ങിയ ജന്‍ധന്‍ അക്കൌണ്ടുകളില്‍ നിന്ന് 
പണം പിന്‍വലിക്കുന്നതിന് ആര്‍ ബി ഐ നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിമാസം 10, 000 രൂപ മാത്രമേ ഇത് അനുസരിച്ച് ജന്‍ധന്‍ അക്കൌണ്ടുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ.
 
കള്ളപ്പണം വെളുപ്പിക്കാന്‍ ജന്‍ധന്‍ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് ആര്‍ ബി ഐയുടെ ഈ പരിഷ്കരണം. ജന്‍ധന്‍ അക്കൌണ്ടില്‍ നിന്ന് 10, 000 രൂപയില്‍ കൂടുതല്‍ തുക പിന്‍വലിക്കണമെങ്കില്‍ ബാങ്ക് മാനേജരുടെ അനുമതി വേണം. ഉടമയുടെ രേഖകള്‍ ബാങ്ക് മാനേജര്‍ പരിശോധിച്ച് ഇടപാടുകള്‍ നിയമവിധേയമാണെന്ന് ബോധ്യപ്പെടണം.
 
അതേസമയം, പുതിയ പരിഷ്കാരം പാവപ്പെട്ട കര്‍ഷകരെയും ഗ്രാമീണരെയും സംരക്ഷിക്കുക എന്ന ലക്‌ഷ്യത്തോടെയാണെന്ന് ആര്‍ ബി ഐ പറഞ്ഞു. ജന്‍ധന്‍ അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയാനാണ് പുതിയ നടപടിയെന്നും ആര്‍ ബി ഐ പറഞ്ഞു.
Next Article