ബാങ്കുകള്‍ പലിശ കുറച്ചുതുടങ്ങി; ഏറ്റവും കുറവ് എസ്‌ബിഐയില്‍
വ്യാഴം, 1 ഒക്‌ടോബര്‍ 2015 (16:09 IST)
ആര്‍ബിഐ റിപോ നിരക്കില്‍ അര ശതമാനം കുറവ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രമുഖ ബാങ്കുകള്‍ അടിസ്ഥാന പലിശ നിരക്ക് കുറച്ചു തുടങ്ങി. പലിശ നിരക്കില്‍ നിലവില്‍ ഏറ്റവും കുറവ് പ്രഖ്യാപിച്ചത് പൊതുമേഖലാ ബാങ്കായ എസ്‌ബിഐയാണ്. 0.40 ശതമാനമാണ് ബാങ്ക് കുറച്ചത്. തൊട്ടുപിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കാണുള്ളത്.
നിലവില്‍ എസ്ബിഐയിലാണ് ഏറ്റവും കുറവ് അടിസ്ഥാന നിരക്കുള്ളത്. 9.30 ശതമാനം. പീഎന്‍ബിയില്‍ 9.60 ശതമാനവും. 0.35 ശതമാനം നിരക്ക് കുറച്ചതോടെ ആക്‌സിസ് ബാങ്കിന്റെ നിരക്ക് 9.50 ശതമാനമായി. പന്ത്രണ്ടോളം ബാങ്കുകളാണ് നിരക്ക് കുറച്ചിരിക്കുന്നത്. എസ്ബിടി, ആക്‌സിസ് ബാങ്ക്, ആന്ധ്രാ ബാങ്ക് തുടങ്ങൊയവയാണ് ന്നായി കുറവ് വരുത്തിയ മറ്റ് ബാങ്കുകള്‍.
എസ്.ബി.ടി. 0.20 ശതമാനം കുറവാണ് അടിസ്ഥാന പലിശ നിരക്കില്‍ വരുത്തിയത്. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 10.15ല്‍ നിന്ന് 9.95 ശതമാനമായി കുറഞ്ഞു. ആക്‌സിസ് ബാങ്ക് 0.35 ശതമാനമാണ് പലിശ കുറച്ചത്. ഇതോടെ 9.50 ശതമാനമായി. ബാങ്ക് ഓഫ് ബറോഡ 0.25 ശതമാനം അടിസ്ഥാന നിരക്കില്‍ കുറവ് വരുത്തിയതോടെ പലിശ നിരക്ക് 9.65 ശതമാനമായി.
യൂക്കോ, ഓറിയന്റല്‍ ബാങ്കുകള്‍ 0.20 ശതമാനം പലിശ കുറച്ചിട്ടുണ്ട്. 9.70 ശതമാനമാണ് ഇവരുടെ അടിസ്ഥാന പലിശ നിരക്ക്. എച്ച്ഡിഎഫ്‌സി ബാങ്ക് നിരക്ക് കുറവ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍തന്നെ താഴ്ന്ന നിരക്കാണുള്ളത്. 9.35 ശതമാനം.