ദേശീയ ഗാനത്തില്‍ നിന്ന് ‘അധിനായക’ എന്ന പദം നീക്കണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍

Webdunia
ബുധന്‍, 8 ജൂലൈ 2015 (12:25 IST)
രവിന്ദ്രനാഥ ടാഗോര്‍ 1911ല്‍ രാജ്യത്തിന് സമര്‍പ്പിച്ച ദേശിയ ഗാനത്തിലെ ‘അധിനായക’ എന്ന ഭാഗം നീക്കം ചെയ്യണമെന്ന് രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗ്. ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് ഗവര്‍ണര്‍  പരാമര്‍ശം നടത്തിയത്.
അധിനായക എന്ന പദം ബ്രീട്ടീഷ്‌ ഭരണത്തെ പുകഴ്‌തുന്നതാണെന്നും ഇത്‌ മാറ്റി പകരം 'മംഗള്‍' എന്ന പദം ഉപയോഗിക്കണമെന്നുമാണ്‌ ഗവര്‍ണറുടെ ആവശ്യം.

‘ദേശീയ ഗാനത്തിന്‍്റെ രചിയിതാവ് രബീന്ദ്രനാഥ ടാഗോറിനെ ബഹുമാനിക്കുന്നു. എന്നാല്‍ ‘അധിനായക ജയ് ഹെ’ എന്നത് ബ്രിട്ടീഷ് ഭരണത്തെ പുകഴ്ത്തുന്നതാണ്. ആ വാക്ക് മാറ്റി ‘ജന ഗണ മന്‍ മംഗള്‍ ഗയെ’ എന്നാക്കുന്നതാണ് ഉചിതം’’-കല്ല്യാണ്‍ സിംഗ് പറഞ്ഞു.സര്‍ക്കാര്‍ ഉടന്‍തന്നെ ഗാനത്തിലെ വരികള്‍ തിരുത്താനുള്ള നടപടി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1911ല്‍ ടാഗോര്‍ രാജ്യത്തിനായി ദേശിയ ഗാനം സമര്‍പ്പിച്ചിരുന്നപ്പോള്‍ സമാന വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.