വിവാദ ജഡ്ജി നിയമനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു: രവി ശങ്കര്‍ പ്രസാദ്
വിവാദ ജഡ്ജി നിയമനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നുവെന്ന് നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്.
2005 ജൂണില്‍ വിവാദ ജഡ്ജിയുടെ നിയമനം സ്ഥിരപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സുപ്രീം കോടതി കൊളീജിയത്തിന് കത്തെഴുതിയതായി രവി ശങ്കര്‍ പ്രസാദ് പാര്‍ലമെന്റില്‍ പറഞ്ഞു.ജഡ്ജിമാരെ നിയമിക്കുന്നതിനായി പുതിയ സംവിധാനം ഉണ്ടാക്കുമെന്നും നിലവിലുള്ള കൊളീജിയം രീതിക്ക് പകരമായി ദേശീയ ജുഡീഷ്യല്‍ അപ്പോയിന്മെന്റ് കമ്മീഷന്‍ നിയമിക്കാന്‍ അലോചിക്കുന്നതായും നിയമമന്ത്രി കൂട്ടിചേര്‍ത്തു.