ലോസ് ഏഞ്ചലസില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കവെ ബോളിവുഡ് നടി രവീണാ ടണ്ഠനെ സംഘാടകന്‍ അപമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. പരിപാടി നടക്കുന്ന വേദിയിലേക്ക് കയറിവന്ന ഇന്ത്യക്കാരനായ സംഘാടകന്‍ നടിയെ അസഭ്യം പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകിട്ട് ആഘോഷങ്ങളുടെ സമാപനത്തിലാണ് നീരജ് അഗ്നിഹോത്രി എന്ന സംഘാടകന്‍ രവീണയെ അപമാനിച്ചത്. നന്നായി മദ്യപിച്ച് വേദിയില്‍ കയറിയ ഇയാള്‍ രവീണയെ അസഭ്യം പറയുകയായിരുന്നു.
തന്നെ ഇയാള്‍ അധിക്ഷേപിച്ചത് എന്തിനാണെന്ന് ആദ്യം മനസിലായില്ലെന്നും
ഇയാളുടെ കുട്ടികള്‍ക്ക് ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് തന്നോടൊപ്പം കാറില്‍ സഞ്ചരിക്കാന്‍ കഴിയാത്തതാണ് അധിക്ഷേപത്തിന് കാരണമെന്ന് പിന്നീടറിഞ്ഞതായി രവീണ പറയുന്നു. പ്രോട്ടോകോളും സുരക്ഷയും അനുവദിക്കാത്തത് കാരണമാണ് അത് സാധിക്കാതിരുന്നത്. അഗ്നിഹോത്രിയുടെ ശല്യം സഹിക്കാന്‍ കഴിയാതെവന്നപ്പോള്‍ മറ്റുളളവരോട് സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ഏതാനും പേര് ചേര്‍ന്ന് അയാളെ വേദിയില്‍ നിന്ന് ഒഴിവാക്കിയെന്നും രവീണ പറയുന്നു.