പീഡന വാര്‍ത്തകളില്‍ മനം നൊന്തിരിക്കുന്ന ഭാരതത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു വാര്‍ത്ത കൂടി. ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു.
കഴിഞ്ഞ ദിവസം ഡല്‍ഹി സിവില്‍ലൈന്‍സ് ഏരിയയിലുളള ലുഡ്ലോ കാസില്‍ സ്കൂളിലാണ് സംഭവം നടന്നത്. കുട്ടിയെ പീഡിപ്പിച്ച സുബൈദ് എന്ന വിദ്യാര്‍ഥി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ദിവസം ക്ലാസില്‍ ടീച്ചര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ക്ലാസിലെത്തിയ സുബൈദ് കുട്ടികളോട് തലതാഴ്ത്തി നില്ക്കാന് ആവശ്യപ്പെടുകയായിരുന്നു. ഈ സമയം പ്രതി അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളെ പീഡനവിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ സ്കൂളിലെത്തി പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും തുടര്‍ന്ന് പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.