ഡെങ്കിപ്പനി ബാധിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ അറസ്റ്റില്‍

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2016 (20:12 IST)
ഡെങ്കിപ്പനി ബാധിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗിയെ ബലാത്സംഗം ചെയ്‌‌തെന്ന പരാതിയേത്തുടര്‍ന്ന് ഡോക്ടര്‍ അറസ്റ്റില്‍‍. ഗുജറാത്തിലെ അപ്പോളോ ആശുപത്രിയിലാണ് സംഭവം നടന്നത്. 21-കാരിയായ യുവതിയുടെ പരാതിയേത്തുടര്‍ന്ന് 28-കാരനായ രമേഷ് ചൌഹാനെന്ന ഡോക്ടറേയും മറ്റൊരു ആശുപത്രി ജീവനക്കാരെനേയും പൊലീസ് അറസ്റ്റ് ചെയ്‌തു.
 
രാത്രി ഡ്യൂട്ടിയിലായിരുന്ന രമേഷ് മയക്കുമരുന്നു നല്‍കിയാണ് പീഡിപ്പിച്ചതെന്നും സഹായത്തിന് ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനും ഉണ്ടായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു. 
 
അതേസമയം, യുവതി ബലാത്സംഗത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. താന്‍ പീഡിപ്പിക്കപ്പെട്ടതായി അമ്മാവന് യുവതി കത്തയച്ചിരുന്നു. ഇതോടെയാണ്‍`പീഡനവിവരം പുറത്തറിഞ്ഞത്.
Next Article