പീഡന ശ്രമം ചെറുക്കുന്നതിനിടെ പ്രതി തീകൊളുത്തിയ 35 കാരി മരിച്ചു

Webdunia
ശനി, 4 ജൂലൈ 2015 (17:06 IST)
പീഡന ശ്രമം ചെറുക്കുന്നതിനിടെ പ്രതി തീകൊളുത്തിയ 35 കാരിയായ യുവതി മരിച്ചു.ഉത്തര്‍ പ്രദേശിലെ പിപ്രി ഗ്രാമത്തിലാണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കഴിഞ്ഞ ജൂണ്‍ 25നാണ് ഭര്‍ത്താവിന്‍റെ സുഹൃത്ത് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. പീഡനശ്രമം ചെറുക്കുന്നതിനിടെ പ്രതി യുവതിയെ തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന്  ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണമടഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഭര്‍ത്താവ് നല്‍കിയ പരാതി പ്രകാരം പ്രതിയായ ദിനേശിനെ രണ്ട് ദിവസത്തിനകം തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം വിവിധ കുറ്റങ്ങള്‍ക്ക് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.