പത്തൊമ്പതുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പൂജാരി അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2016 (18:58 IST)
പത്തൊമ്പതുകാരിയെ മാനഭംഗത്തിന്‌ ഇരയാക്കിയ സംഭവത്തില്‍ പൂജാരി അറസ്‌റ്റില്‍. മംഗളൂരുവിലെ പ്രശസ്‌തമായ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ പുജാരിയായ ഹരിചന്ദ്ര റാവുവാണ്‌(56) അറസ്‌റ്റിലായത്‌.

വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ഒരു വര്‍ഷത്തോളം ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടി ഗര്‍ഭിണിയായി. തുടര്‍ന്ന്‌ രഹസ്യമായി ഗര്‍ഭഛിദ്രം നടത്തുന്നതിന്‌ പെണ്‍കുട്ടിയെ ഇയാള്‍ ആശുപത്രിയില്‍ എത്തിക്കുന്നതോടെയാണ്‌ സംഭവം പുറത്താകുന്നത്‌.

ആശുപത്രി അധികൃതരുടെ പരാതിയില്‍ ഹരിചന്ദ്ര റാവുവിനെ അറസ്‌റ്റ് ചെയ്‌തു.