കൂട്ടുകാരനെ കാണാനെത്തിയ യുവതി മെൻസ്ഹോസ്റ്റലിൽ കൂട്ടമാനഭംഗത്തിനിരയായി
രാത്രിയില്‍ കൂട്ടുകാരനെ കാണാന്‍ മെൻസ്ഹോസ്റ്റലിലെത്തിയ ഇരുപത്തിമൂന്നുകാരിയായ പിജി വിദ്യാർത്ഥിനിയെ സഹപാഠിയടക്കമുള്ളവര്‍ കൂട്ടമാനഭംഗം ചെയ്തു.
ഡൽഹി സ്വദേശിനിയായ പെൺകുട്ടി രാത്രി ഹോസ്റ്റലിൽ കൂട്ടകാരനെ കാണാനെത്തിയതായിരുന്നു. കൂട്ടുകാരനെ കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് തിരികെ മടങ്ങിയ യുവതിയെ ഹോസ്റ്റൽ പരിസരത്തുവെച്ച് സഹപാഠിയും മറ്റൊരു യുവാവും തങ്ങളുടെ മുറിയിൽ നടക്കുന്ന പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച് പെൺകുട്ടി അവർക്കൊപ്പം മുറിയിലെത്തിയ ഇരുപത്തിമൂന്നുകാരിയെ രണ്ടുംപേരും ചേര്‍ന്ന് മാറി മാറി ക്രൂരമായി മാനഭംഗം ചെയ്യുകയായിരുന്നു.
സംഭവശേഷം യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതികളായ രണ്ടുപേരെയും പൊലീസ് അറസ്റ്റുചെയ്തു. ഇംഗ്ളീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യുണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.