പതിനേഴുകാരിയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം യുവാവ് കിണറ്റിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ചു. രാജസ്ഥാനിലെ ബിൽവാര ടൗണിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
അയൽവാസിയായ യുവാവാണ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊല്ലാൻശ്രമിച്ചത്. മാനഭംഗത്തിനുശേഷം കൊല്ലാനായി കിണറ്റിലേക്ക് എറിയപ്പെട്ട യുവതി അവശയായ നിലയില്‍ കിണറ്റിലെ വള്ളിപ്പടർപ്പിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
അടുത്ത ദിവസം പെൺകുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാരാണ് പതിനഞ്ചു മണിക്കൂറിനു ശേഷം രക്ഷാപ്രവർത്തനം നടത്തിയത്. സംഭവശേഷം രക്ഷപ്പെട്ട യുവാവിനെതിരെ മാനഭംഗത്തിനും വധശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.