ബോളിവുഡ് നടി പ്രീതി സിന്റയെ മുന്‍കാമുകന്‍ നെസ് വാഡിയ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായുള്ള പരാതിയില്‍ സിസി ടിവിയില്‍ തെളിവില്ലെന്ന് പൊലീസ്. കിംഗ് ഇലവണ്‍ പഞ്ചാബ് ക്രിക്കറ്റ് ടീം ഉടമയുമായ പ്രീകും ടീം പാര്‍ടണറുമായ നെസ് വാഡിയ അപമാനിക്കുന്ന ദൃശ്യങ്ങള്‍ വാങ്കഡെ സ്റ്റേഡിയത്തിലെ സിസിടിവിയില്‍നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ജൂണ്‍ 12 ആണ് പ്രീതിസിന്റ അഭിഭാഷകന്‍ മുഖേന പൊലീസില്‍ പരാതിപ്പെട്ടത്.
ഇതിത്തുടര്‍ന്നു മത്സരം നടന്ന വാങ്കഡെ സ്റ്റേഡിയത്തിലെ സിസിടിവി കാമറ, അന്വേഷണ സംഘം പരിശോധിച്ചു. എന്നാല്‍, നെസ് വാഡിയയും പ്രീതി സിന്റയും തമ്മിലുള്ള വാക്പോരിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മുംബൈ മറൈന്‍ ഡ്രൈവ് പൊലീസ് വാഡിയയ്ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
മെയ് 30-ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് തന്റെ കൈയ്ക്ക് കയറിപ്പിടിച്ച വാഡിയ, ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രീതി സിന്റയുടെ പരാതി. ഐപിഎല്‍ മത്സരത്തിനിടെ നെസ് വാഡിയ തന്റെ കൈ പിടിച്ച് വലിച്ചെന്നും പരസ്യമായി അപമാനിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പ്രീതി സിന്റ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.