ഡല്‍ഹി: കെജ്‌രിവാളിനേക്കാള്‍ മുഖ്യമന്ത്രിയാകാന്‍ നല്ലത് കിരണ്‍ ബേദിയെന്ന് രാംദേവ്

ശനി, 17 ജനുവരി 2015 (13:40 IST)
ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കിരണ്‍ ബേദിയെ അനുകൂലിച്ച്  വിവാദ യോഗ ഗുരു ബാബ രാംദേവ്. ഒരു  ചാനലിലാണ് രാംദേവ് കിരണ്‍ ബേദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയത്. പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനേക്കാള്‍ അടുത്ത ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ നല്ലത് കിരണ്‍ ബേദിയാണെന്നും. കെജ്രിവാളിനേയും കിരണ്‍ ബേദിയേയും താരതമ്യം ചെയ്യുകയാണെങ്കില്‍ കിരണ്‍ ബേദിയാണ് മികച്ചതെന്നും രാംദേവ് അഭിപ്രായപ്പെട്ടു.

ഇതുകൂടാതെ കിരണ്‍ ബേദിക്ക് മുഖ്യമന്ത്രിയാകുന്നതിനുള്ള എല്ലാ യോഗ്യതയുമുണ്ടെന്നും അവര്‍ ആദ്യത്തെ വനിത ഐപിഎസ് ഓഫിസറായ അവര്‍ക്ക് ഒരു കാഴ്ചപ്പാടും അതിനുള്ള ശക്തിയുമുണ്ടെന്നും രാം ദേവ് പറഞ്ഞു.  കെജ്‌രിവാളിന് ഒരിക്കല്‍ അനുഗ്രഹം കൊടുത്തതിനാല്‍ കെജ്‌രിവാളിനെതിരെ ഒന്നും പറയില്ലെന്ന് പറഞ്ഞ രാംദേവ് മോദി സര്‍ക്കാര്‍ തന്നെ ഡല്‍ഹിയിലും അധികാരത്തില്‍ എത്തിയാലെ എന്തെങ്കിലും നേട്ടമുണ്ടാകു എന്നും കൂട്ടിചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക