ഛത്തീസ്ഗഡ് മുന്‍ ആഭ്യന്തരമന്ത്രി നങ്കി റാം കാന്വറിന്റെ കൈവശം 2,000 രൂപ പോലും എടുക്കാനില്ല.റായ്പുരിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞു കൊടുക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. സര്‍ക്കാര്‍ ബംഗ്ലാവില്‍ താമസിച്ചതിനു വാടക ഇനത്തില്‍ 2.40 ലക്ഷം രൂപ ബില്‍ അടയ്ക്കാനും നോട്ടീസില്‍ പറഞ്ഞിരുന്നു.
നോട്ടീസിന് മറുപടിയായി റാം കാന്‍വര്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങിന് അയച്ച കത്തിലാണ് തന്റെ ദാരിദ്ര്യം വെളിപ്പെടുത്തിയത്.
രണ്ടായിരം രൂപ പോലും തന്റെ കൈവശം ഇല്ല ബില്‍ തുക അടയ്ക്കാന്‍ വേണ്ടി തന്റെ ഭൂമി വില്‍ക്കാനുള്ള സാവകാശം നല്കണണം കത്തില്‍ കാന്‍വര്‍ പറഞ്ഞു.