ബിജെപി മുഖ്യമന്ത്രി രമൺ സിംഗും കോൺഗ്രസ് നേതാവ് അജയ് മാക്കനും ചന്ദ്രശേഖര്‍ ആസാദിന്റെതെന്ന പേരില്‍ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തത് ഭഗത് സിംഗിന്റെ ചിത്രം. ചന്ദ്രശേഖര്‍ ആസാദിന്റെ പിറന്നാള്‍ ദിനമായ ജൂലൈ 23 നാണ് ഇവര്‍ ചിത്രം പോസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ മാത്രമാണ് ഇരുവര്‍ക്കും അമളി പറ്റിയതായി മനസ്സിലായത്. ഇതേത്തുടര്‍ന്ന് ഇരുവരും ചിത്രം മാറ്റി ആസാദിന്റെ തന്നെ ചിത്രം പോസ്റ്റ് ചെയ്തു. സംഭവം ട്വിറ്ററില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.