ഇന്ന് ഹാജരാകാനാണ് ദീപികയോടും എൻസിബി ആവശ്യപ്പെട്ടതെങ്കിലും ദീപികയുടെ ചോദ്യം ചെയ്യൽ നാളെത്തേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപിക ഇന്നലെ തന്നെ മുംബൈയിൽ എത്തിയിരുന്നു. ഭർത്താവും നടനുമായ രൺവീർ സിങിനൊപ്പമാണ് ദീപിക എത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ദീപിക, സാറാ അലി ഖാൻ,രാകുൽ പ്രീത് സിങ്,ശ്രദ്ധ കപൂർ എന്നിവരോടാണ് ഹാജരാകാൻ എൻസിബി ആവശ്യപ്പെട്ടിട്ടുള്ളത്. ശദ്ധയേയും നാളെയാണ് ചോദ്യം ചെയ്യുക.