സൈന്യത്തിനുള്ള പ്രത്യേക അധികാരം പിന്‍വലിക്കുന്നത് ആലോചിക്കും: രാജ്‌നാഥ് സിംഗ്

Webdunia
ഞായര്‍, 12 ജൂലൈ 2015 (14:31 IST)
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാരം വ്യവസ്ഥകളോടെ പിന്‍വലിക്കുന്നത് ആലോചിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. സുരക്ഷാ സാഹചര്യങ്ങള്‍ സാധാരണ നിലയിലായാല്‍ നിയമം സ്വയമേവ ഇല്ലാതാകേണ്ടതാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.