ലളിത് മോഡി വിവാദം: ആരും രാജിവയ്ക്കില്ലെന്ന് രാജ്‌നാഥ് സിംഗ്
ലളിത് മോഡി വിവാദത്തില്‍ തന്റെ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ആരും രാജിവയ്ക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഞങ്ങള്‍ എന്‍ഡിഎ ആണ് യുപിഎ അല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരില്‍ ആരും തന്നെ രാജിവയ്ക്കില്ല. യുപിഎ മന്ത്രിമാര്‍ ചെയ്ത് ശീലിച്ച കാര്യം ഞങ്ങളുടെ മന്ത്രിമാര്‍ ചെയ്യില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും വ്യക്തമാക്കി.നേരത്തെ ലളിത് മോദി വിവാദവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.