സര്‍ക്കാര്‍ ജീവനക്കാര്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് രാജ്‌നാഥ് സിംഗ്

Webdunia
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (16:46 IST)
സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന ആവശ്യവുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദിക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ല. ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ചിലര്‍ ഇപ്പോഴും ഇംഗ്ലീഷിന് പ്രചാരം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഭാഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷാപട്ടികയില്‍ ഹിന്ദിയേയും ഉള്‍പ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ഇന്ത്യ നടത്തിവരുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു