മാൻ വേഴ്‌സസ് വൈൽഡ് ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടെ നടൻ രജനീകാന്തിന് പരിക്ക്. ബന്ദിപ്പൂർ കാട്ടിൽ നടന്ന ഷൂട്ടിങ്ങിനിടെയാണ് പരിക്കെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പരിക്ക് നിസ്സാരമാണെന്നും തലൈവർ സുഖമായിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കണങ്കാലിനു നേരിയ പരിക്കും തോളിന് ചതവും പറ്റിയിട്ടുണ്ട്.
ചിത്രീകരണം തത്‌ക്കാലം നിർത്തിവച്ചിരിക്കുകയാണ്. ബെയർ ഗ്രിൽസിനൊപ്പമുള്ള ചിത്രീകരണ വേളയിലാണ് രജനീകാന്തിന് അപകടം സംഭവിച്ചത്. 28നും 30നും ആറ് മണിക്കൂർ സമയമാണ് ഷൂട്ടിങ്ങിന് അനുവദിച്ചിരിക്കുന്നത്.