റിപ്പബ്ളിക് ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് രാജസ്ഥാന് ഭീകരന്മാരുടെ ഭീഷണി

Webdunia
വെള്ളി, 26 ഡിസം‌ബര്‍ 2014 (15:16 IST)
ജനുവരി 26ന് റിപ്പബ്ളിക് ദിനത്തില്‍ രാജസ്ഥാനില്‍ വിവിധ ഇടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുമെന്ന് ഭീഷണി സന്ദേശം. രാജസ്ഥാനിലെ 16 മന്ത്രിമാര്‍ക്കാണ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇ‌‌മെയില്‍ സന്ദേശം എത്തിയത്. 10 ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ക്കും ആറ് സഹമന്ത്രിമാര്‍ക്കുമാണ് സന്ദേശം വന്നിരിക്കുന്നത്. 
 
'ഞങ്ങള്‍ ഇന്ത്യന്‍ മുജാഹിദീനില്‍ നിന്നുമാണ്. നിങ്ങള്‍ക്ക് വലിയൊരു അപ്രതീക്ഷിത സമ്മാനം നല്‍കാനുള്ള തയാറെടുപ്പിലാണ്. ജനുവരി 26ന് രാജസ്ഥാനില്‍ നിരവധി സ്ഫോടനങ്ങള്‍ നടത്തും. നിങ്ങള്‍ക്കു തടയാന്‍ പറ്റുമെങ്കില്‍ തടഞ്ഞുകൊള്ളൂ. ഇതായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.
 
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പരിഭ്രാന്തി സൃഷ്ടിക്കാന്‍ ആരെങ്കിലും വ്യാജ ഇ-മെയില്‍ അയച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.