രാജസ്ഥാനില്‍ ബാല വിവാഹത്തില്‍ പങ്കെടുത്താല്‍ ഒരു ലക്ഷം രൂപ പിഴ
ബുധന്‍, 30 ഏപ്രില്‍ 2014 (17:10 IST)
രാജസ്ഥാനില്‍ ഇനി മുതല്‍ ബാല വിവാഹം മാത്രമല്ല അതില്‍ പങ്കെടുക്കുന്നതും കനത്ത ശിക്ഷയ്ക്കു കാരണമാകും. ബാല വിവാഹത്തില്‍ പങ്കെടുത്താല്‍ ഇനി മുതല്‍ രാജസ്ഥാനില്‍ ഒരു ലക്ഷം രൂപയും രണ്ട് വര്‍ഷം കഠിന തടവും ആണ് ശിക്ഷ ലഭിക്കുക.
ബാലവിവാഹം തടയാന്‍ ലക്ഷ്യമിട്ട് രാജസ്ഥാനിലെ ജയ്പൂരിലാണ് പുതിയ വ്യവസ്ഥ ആദ്യമായി നടപ്പിലാക്കുക. ജയ്പൂര്‍ ജില്ലാ കളക്ടര്‍ കൃഷ്ണ കുണാലിന്റെ നേതൃത്ത്വത്തിലാണ് പുതിയ സാമൂഹിക പരിഷ്കരണം നടക്കുന്നത്.
വിവാഹത്തിനെത്തുന്നവര്‍ക്ക് പുറമെ ക്ഷണക്കത്ത് അച്ചടിക്കുന്ന പ്രസിന്റെ ഉടമ, സംഗീതജ്ഞര്‍, ഗായകര്‍ തുടങ്ങിയവരെല്ലാം ശിക്ഷയുടെ പരിധിയില്‍ വരും.
ഇതിനായി കളക്‌ട്രേറ്റില്‍ കണ്‍ട്രോള്‍ റൂമും സ്ഥാപിച്ചു കഴിഞ്ഞു. ആര്‍ക്കും എവിടെ നടക്കുന്ന ബാലവിവാഹത്തെ കുറിച്ചും ഈ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി നല്‍കാം. എന്നാല്‍ ബാല വിവാഹത്തെ ആചാരം പോലെ കാണുന്ന രാജസ്ഥാനില്‍ ഇത് എത്ര കണ്ട് വിജയിക്കുമെന്ന് കാത്തിരുന്നു കാണണം