രാജസ്ഥാനില്‍ ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ കുതിപ്പ്

Webdunia
വ്യാഴം, 1 ഫെബ്രുവരി 2018 (16:59 IST)
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ രാ​ജ​സ്ഥാ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ശക്തമായ തിരിച്ചുവരവ്. രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റുകളും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

നി​യ​മ​സ​ഭാ സീ​റ്റാ​യ മ​ണ്ഡ​ൽ​ഗ​റി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ 13000 വോ​ട്ടു​ക​ൾ​ക്കാണ് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥിയായ വി​വേ​ക് ധാ​ക്ക​ഡ് പരാജയപ്പെടുത്തിയത്.

ആൾവാർ, അജ്മാർ, മണ്ഡൽഗർ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു സീറ്റുകളിലും കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്. ഏറ്റവും ഒടുവിലത്തെ സൂചനപ്രകാരം അജ്മീറില്‍ കോണ്‍ഗ്രസിന്റെ രഘു ശര്‍മ്മ 45,000 വോട്ടിനും ആള്‍വാറില്‍ കരണ്‍ സിംഗ് യാദവ് 72,000 വോട്ടിനും ലീഡ് ചെയ്യുകയാണ്.

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പില്‍ നി​യ​മ​സ​ഭാ സീ​റ്റാ​യ നോ​വാ​പു​ര​യി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സു​നി​ൽ സിം​ഗ് വി​ജ​യി​ച്ചു. ഉലുബെറിയ ലോക്സഭാ മണ്ഡലത്തിലും തൃണമൂല്‍ സ്ഥാനാര്‍ഥി വിജയത്തിലേക്ക് നീങ്ങുകയാണ്. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 95,229 വോട്ടിന് തൃണമൂല്‍ സ്ഥാനാര്‍ഥി മുന്നിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article