എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രം? മഞ്ജു അന്നേ പറഞ്ഞതാണ്, ഒടുവിൽ അത് തന്നെ സംഭവിച്ചു!

ചൊവ്വ, 30 ജനുവരി 2018 (12:18 IST)
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നടി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വാർത്ത തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണു പരിഗണിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു.
 
തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് വിജയിച്ച ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറിജയമാണു നേടിയത്. അതിനാൽ ഇത്തവണയും ഇടതു മുന്നണിക്ക് തന്നെ വിജയിക്കാൻ കഴിയുമെന്നാണ് നേതൃത്വം വിശ്വസിക്കുന്നത്. ഇ‌ടതുപക്ഷം കരുത്താര്‍ജിച്ചു നില്‍ക്കുന്ന മണ്ഡലത്തില്‍ പാർട്ടിക്കുള്ളിലെ ആൾ തന്നെയാകും സ്ഥാനാർത്ഥി ആകുക എന്നാണ് ജില്ലാ നേതൃത്വം അറിയിക്കുന്നത്. 
 
സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നു കരുതപ്പെടുന്ന തിരഞ്ഞെടുപ്പില്‍, കുടിവെള്ള പദ്ധതികളും അടിസ്ഥാനസൗകര്യ മേഖലയിലെ വികസനവും വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ. അടുത്തിടെ ഓഖി ദുരിത ബാധിത പ്രദേശത്ത് മഞ്ജു സന്ദർശനം നടത്തിയപ്പോഴും രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നു. എന്നാൽ, താൻ രാഷ്ട്രിയത്തിലേക്കില്ല എന്നായിരുന്നു മഞ്ജു അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍