ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ലെന്ന് സ്റ്റൈല്‍ മന്നന് രജനീകാന്ത്. ഒരു ചാനലിനു നല്കിയ അഭിമുഖത്തിലാണ് സൂപ്പര്‍ സ്റ്റാര്‍ തന്റെ നിലപാട് വ്യക്തമാക്കി.രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ ഭയമില്ല. എന്നാല്‍ ദൈവഹിതമുണ്ടെങ്കില്‍ മാത്രമേ അതിനു കഴിയൂ രജനി അഭിമുഖത്തില്‍ പറഞ്ഞു. ഗോവ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രജനി.
നേരത്തെ ലിംഗ'യുടെ ഓഡിയോ റിലീസിനിടെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി സൂചന നല്കുന്ന രീതിയില്‍ രജനി സംസാരിച്ചത് വന്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തെരഞ്ഞെടുപ്പിനു മുന്‍പ് മോഡിയും രജനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്.