വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് എട്ടു പേര്‍ മരിച്ചു

Webdunia
ശനി, 6 സെപ്‌റ്റംബര്‍ 2014 (14:51 IST)
പഞ്ചാബില്‍ കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ എട്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലാണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. ഉറങ്ങിക്കിടന്നവരുടെ മേലാണ് മേല്‍ക്കൂര തകര്‍ന്ന് വീണത്. മംഗള്‍ മാസി, ഭാര്യ തോഷ, മക്കളായ വിക്രം മാസി, തോമസ് മാസി, ഹണി, മഞ്ജു, മഞ്ചുവിന്റെ മക്കളായ അന്‍ജു, അഞ്ചല്‍ എന്നിരാണ് മരിച്ചത്. വിക്രമിന്റെ ഭാര്യ സബര്‍ജീത്തിനാണ് പരുക്കേറ്റത്. സമീപ വാസികളും പൊലീസും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്തത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.