ബജറ്റ് ജനപ്രിയം തന്നെ: സദാനന്ദഗൗഡ

Webdunia
ചൊവ്വ, 8 ജൂലൈ 2014 (11:15 IST)
മോഡി സര്‍ക്കാരിന്റെ ആദ്യ റെയില്‍‌വേ ബജറ്റ് ജന്‍പ്രിയമായിരിക്കുമെന്ന് റെയില്‍‌വേ മന്ത്രി സദാനന്ദ ഗൌഡ. ബജറ്റ് അവതരിപ്പിക്കാനായി പാര്‍ലമെന്റിലേക്ക് തിരിക്കും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ബജറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി സദാനന്ദഗൗഡ ലോക്‌സഭയില്‍ അവതരിപ്പിക്കും. റെയില്‍ യാത്രാ- ചരക്കു കൂലികള്‍ വര്‍ദ്ധിപ്പിച്ചതൊടെ ഉയര്‍ന്ന ജന്രോഷം തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് ബജറ്റില്‍ ജന്‍പ്രിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തുക.
 
ബജറ്റ് അവതരിപ്പിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ യാത്രാ-ചരക്ക് കൂലി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ നിരക്ക് വര്‍ധനയ്ക്ക് സാധ്യത കുറവാണ്. മംഗലാപുരം ഡിവിഷന് വേണ്ടി ഏറക്കാലമായി ശ്രമിക്കുന്ന സദാനന്ദഗൗഡ റെയില്‍മന്ത്രിയായതോടെ ഡിവിഷന്‍ രൂപവത്കരണത്തെക്കുറിച്ച് ഈ ബജറ്റില്‍ തന്നെ പ്രഖ്യാപനമുണ്ടാകും. 
 
പ്രത്യേക സോണ്‍ എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടുകയില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. പുതിയ പാതകളും വണ്ടികളും അധികമൊന്നും പ്രഖ്യാപിക്കാനിടയില്ല. നിലവിലുള്ള പദ്ധതികളില്‍ ഒഴിച്ചുകൂടാനാവാത്തവ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായിരിക്കും ഊന്നല്‍ നല്‍കുക എന്ന സൂചന ഗൌഡ നല്‍കി കഴിഞ്ഞു.