കാവേരി തര്‍ക്കം: കര്‍ണാടകയില്‍ 15ന് റെയില്‍ ബന്ദ്, 16ന് തമിഴ്നാട്ടില്‍ ഹര്‍ത്താല്‍

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (11:17 IST)
കാവേരിതര്‍ക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ വ്യാഴാഴ്ച റെയില്‍ ബന്ദ് നടത്തും. കന്നഡ, കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ട എന്ന സംഘടനയാണ് കര്‍ണാടകത്തില്‍ റെയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 
അതേസമയം, തമിഴ്നാട്ടില്‍ വെള്ളിയാഴ്ച കടയടപ്പു സമരം നടത്താനും വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തു. പത്തൊമ്പതാം തിയതി തമിഴ്നാട് അതിര്‍ത്തിയായ അത്തിബലയില്‍ റോഡ് ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
 
Next Article