പോക്കറ്റ് കീറിയ കുര്‍ത്ത ധരിച്ചെത്തിയ രാഹുല്‍ ഗാന്ധിയെ സോഷ്യല്‍ മീഡിയ വലിച്ചു കീറി

Webdunia
ബുധന്‍, 18 ജനുവരി 2017 (17:28 IST)
‘അവനവന്‍ കുഴിക്കുന്ന കുഴികളില്‍ വീഴുമ്പോള്‍ ഗുലുമാല്‍’ ഒരു ടി വി പരിപാടിയുടെ ഈ ടൈറ്റില്‍ ഗാനം പോലെയാണ് രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ അവസ്ഥ. വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കാനാണ് പോക്കറ്റ് കീറിയ കുര്‍ത്ത ധരിച്ച് രാഹുല്‍ ഗാന്ധി പൊതുപരിപാടിക്ക് എത്തിയത്. എന്നാല്‍, സംഭവം കൈവിട്ടു പോയെന്നു പറയുന്നത് ആയിരിക്കും ഉചിതം.
 
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു രാഹുല്‍ താന്‍ ധരിച്ച് കുര്‍ത്ത കീറിയതാണെന്ന് പറഞ്ഞത്. ‘എന്റെ കുര്‍ത്തയുടെ പോക്കറ്റ് കീറിയിരിക്കുന്നു. എന്നാല്‍, മോഡിയുടെ കുര്‍ത്ത കീറിയ നിലയില്‍ ഒരിക്കലും കാണാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
 
എന്നാല്‍, പരാമര്‍ശം ബൂമറാങ്ങ് പോലെ തിരിച്ചടിച്ചു. പോക്കറ്റ് കീറിയ കുര്‍ത്തയുമായി എത്തിയ രാഹുലിനെ സോഷ്യല്‍ മീഡിയ വലിച്ചുകീറി. പുതുവത്സരം ആഘോഷിക്കാന്‍ വിദേശത്ത് പോയത് രാഹുല്‍ ഇത്ര പെട്ടെന്ന് മറന്നോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്. രാഹുലിനെ ട്രോളിനെ നിരവധി പോസ്റ്റുകളും സാമൂഹ്യമാധ്യമങ്ങളില്‍ എത്തി.
Next Article