ബിഹാര്‍ തെരഞ്ഞെടുപ്പ്; രാഹുലിന്റെ റാലി ഇന്ന് ചമ്പാരന്‍ ജില്ലയില്‍
ശനി, 19 സെപ്‌റ്റംബര്‍ 2015 (08:37 IST)
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അരികില്‍ നില്‍ക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് റാലി ഇന്ന് പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ നടക്കും. അതേസമയം ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും മുഖ്യമന്ത്രി നിതീഷ് കുമാറും റാലിയില്‍ പങ്കെടുക്കില്ല.
നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പശ്ചിമ ചെമ്പാരന്‍ ജില്ലയില്‍ റാലിക്കായി വന്‍ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് റാലിയില്‍ പങ്കെടുക്കില്ലെങ്കിലും അദ്ദേഹത്തിന്റെ മകന്‍ ലാലുവിന് പകരം, മകന്‍ തേജസ്വിനി യാദവ് റാലിയില്‍ പങ്കെടുക്കും.
നിതീഷ് കുമാര്‍ റാലിക്കെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത്യാവശ്യാമായി മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കേണ്ടി വന്നതിനാല്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ സി ത്യാഗി റാലിയില്‍ ജെഡിയുവിനെ പ്രതിനിധീകരിച്ചെത്തും. റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് നിതീഷ് കുമാറും, ലാലു പ്രസാദ് യാദവും അറിയിക്കുകയും ചെയ്‌തു. നിതീഷും രാഹുലും സംയുക്തമായി മാധ്യമങ്ങളെ കാണുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
മതേതര മുന്നണിയുടെ സീറ്റ് നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ലാലുവും നിതീഷും ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനാലാണ് രാഹുലിന്റെ റാലിക്ക് നിതീഷ് എത്താത്തതെന്നും ജെഡിയു വിശദീകരിക്കുന്നു.
അതേസമയം, ലാലുവും നിധീഷും ഇല്ലെങ്കിലും ബീഹാറിലെ ജെഡിയുവിന്റെ മുതിർന്ന് നേതാവ് കെ.സി.ത്യാഗി അടക്കമുള്ളവർ രാഹുലിനോടൊപ്പം റാലിയിൽ ഉടനീളം ഉണ്ടാകും.